കണ്ണൂർ ചക്കരക്കല്ല് കുന്നുമ്പ്ത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 22 കാരൻ മരിച്ചു. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവാണ് മരിച്ചത്.
ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. ചക്കരക്കല്ലില്‍ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കപ്പാട് നിന്ന് ചക്കരക്കല്ലിലേക്ക് പോകുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഭിനവിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന സുഹൃത്ത് അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്.
മലപ്പുറം പുത്തനത്താണി ദേശീയപ്പാതയില്‍ ലോറി കാറിലിടിച്ച് അപകടം. അപകടത്തില്‍ ആളപായമില്ല. ടോറസ് ലോറി ദിശ മാറി വന്നതാണ് അപകടത്തിന് കാരണം. അപകടത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തൃശൂർ ഒല്ലൂർ സെന്ററില്‍ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ആർക്കും പരിക്കില്ല. എതിർദശയില്‍ വന്ന മറ്റൊരു കെഎസ്ആർടിസി ലോ ഫ്ലോർ ബസില്‍ തട്ടിയതാണ് അപകടം ഉണ്ടായത്