Zygo-Ad

കാലാവർഷത്തിന് മുൻപ് അപകട സാധ്യതാപ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യണം

 


കണ്ണൂർ : അപകട സാധ്യതയുള്ള പ്രദേശങ്ങൾ കാലവർഷത്തിനുമുമ്പ് റിപ്പോർട്ട് ചെയ്യാനും അപകടത്തിനിടയാക്കു ന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും വേനൽക്കാല ദുരന്ത പ്രതിരോധ പ്രവർത്തന- മഴക്കാല പൂർവ ശുചീകരണ അവലോകന യോഗത്തിൽ തീരുമാനമായി. ലൈസൻസില്ലാത്ത പടക്കക്കച്ചവടത്തിനെതിരെ പരിശോധന ശക്തമാക്കും. ചെറിയ മഴയിലടക്കം വെള്ളക്കെട്ടുണ്ടാകുന്ന ധർമശാല പറശ്ശിനിക്കടവ് റോഡിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനും തീരുമാനിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കലക്ടർ അരുൺ കെ വിജയനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Previous Post Next Post