എടക്കാട്. ബേങ്കിൽ ജോലി ചെയ്തു വരവേ ലക്ഷങ്ങൾ തട്ടിയെടുത്തു വഞ്ചിച്ച രണ്ടു ജീവനക്കാർക്കെതിരെ പരാതിയിൽ കോടതി നിർദേശപ്രകാരം എടക്കാട് പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് പി.എം. സുജിത്തിന്റെ പരാതിയിലാണ് കണ്ണൂർ അലവിൽ സ്വദേശി പ്രീത പുഴച്ചിറയിൽ, മൊയ്തു പാലത്തിന് സമീപത്തെ ഇളമ്പിലായി ഹൗസിൽ വിഷ്ണു പ്രകാശ് എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരൻ ജോലിചെയ്യുന്ന ബേങ്കിന്റെ സെക്രട്ടറി ഇൻ ചാർജ്ജായി ജോലി ചെയ്‌ത ഒന്നാം പ്രതിയും പ്രസ്തുത സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സ്വപ്‌നതീരം ടൂറിസം ഇൻഫർമേഷൻ ആന്റ് ഫെസിലിയേഷൻ സെൻ്ററിൽ ടൂറിസം മാനേജർ തസ്‌തികയിൽ ജോലി ചെയ്തിരുന്ന രണ്ടാം പ്രതിയും ചേർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ബേങ്കിൽ നിന്നും 20, 10,737 രൂപ കൈവശപ്പെടുത്തി വിശ്വാസവഞ്ചന നടത്തിയെന്ന
പരാതിയിലാണ് കേസ്