Zygo-Ad

കണ്ണൂർ കോപറേഷന്റെ മുട്ടി'യാൽപോലും തുറക്കാത്ത 'ടേക്ക് എ ബ്രേക്ക്'

 


കണ്ണൂർ കോർപറേഷൻ പരിധിയിലെ തിരക്കുള്ള ഇടങ്ങളിലൊന്നാണ് താഴെചൊവ്വ. ഷോപ്പിങ് മാളടക്കം ഇവിടെ 100ലധികം കടകളുണ്ട്. ജോലി ചെയ്യുന്നവരും ഓട്ടോ, ടാക്സി ഡ്രൈവർമാരും വിദ്യാർഥികളും യാത്രക്കാരുമടക്കം ആയിരങ്ങളാണ് ദിവസവും ഇവിടെ വന്നെത്തുന്നത്. ഇത്രയും തിരക്കേറി യൊരിടത്ത് ആളുകൾക്ക് പ്രാഥ മിക ആവശ്യം നിറവേറ്റുന്നതിന്

പേരിനുപോലും സൗകര്യമില്ല എന്നത് ഏറെ ദൗർഭാഗ്യകരമാ ണ്. താഴെചൊവ്വയിൽ ഒരു കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യ ത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തങ്കേക്കുന്ന് റോഡിന് സമീപത്തു ള്ള റവന്യു ഭൂമി, സർക്കാർ നിർദേ ശമനുസരിച്ച് കലക്ടർ കംഫർട്ട് സ്റ്റേഷൻ നിർമിക്കുന്നതിനായി അനുവദിക്കുകയും ചെയ്തിരുന്നു. റെയിൽവേ ഗേറ്റിന് എതിർവശം സെക്യൂറ മാളിന് സമീപത്തായി 35 ലക്ഷം രൂപ ചെലവിലാണ് "ടേക്ക് എ ബ്രേക്ക് കെട്ടിടനിർമാണം

പൂർത്തിയാക്കിയത്. രണ്ട് നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കഫ്റ്റീരിയയും ടോയ്ലറ്റ് ബ്ലോക്കുമാണ്. മുകളിൽ താൽക്കാലിക വിശ്രമത്തിനായുള്ള ഹാളും റൂഫ് ടോപ്പ് റസ്റ്ററ ന്റുമാണ് ലക്ഷ്യമിടുന്ന ത്. നിർമാണം പൂർത്തി യായി മാസങ്ങൾ കഴി ഞ്ഞിട്ടും വെള്ളം, വൈദ്യുതി കണക്ഷനു കൾ നൽകാതെ അലംഭാവംകാട്ടുകയാ ണ് കോർപറേഷൻ അധികാരികൾ. ചുറ്റുമ തിൽനിർമാണം, തറ യോട് വിരിക്കൽ എന്നീ പ്രവൃത്തിയും ബാക്കിയാണ്. 'ടേക്ക് എ ബ്രേക്കി'ന്റെ നട ത്തിപ്പിന് ആളെ കണ്ടെത്താൻ ഇ ടെൻഡർ ഒഴിവാക്കി, സാധാരണ ടെൻഡർ നടപടിക്കാണ് കോർപ റേഷൻ ശ്രമിക്കുന്നത്. ഇത് നിക്ഷിപ്‌ത താൽപ്പര്യത്തിന്റെ ഭാഗമാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. നഗരത്തിൽ എത്തുന്ന യാത്ര ക്കാർക്ക് പ്രഥമികകാര്യങ്ങൾ നിർവഹിക്കാൻ ഇനിയും എത്ര കാലം കാത്തിരിക്കണന്നൊണ് നാട്ടുകാർ ചോദിക്കുന്നത്.

Previous Post Next Post