Zygo-Ad

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

 


സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയറിൻ്റെ സംസ്ഥാന തല ഉദ്ഘാടനം വ്യാഴം വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് പഴവങ്ങാടി പീപ്പിൾസ് ബസാറിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

ഏപ്രിൽ പത്ത് മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലെയും ഒരു പ്രധാന വിൽപനശാല വിഷു-ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. 14-ന് വിഷു, 18-ന് ദു:ഖ വെള്ളി ഒഴികെ മറ്റ് എല്ലാ ദിവസവും ഫെയർ പ്രവർത്തിക്കും.

സബ്സിഡി സാധനങ്ങൾക്ക് പുറമേ ശബരി ഉത്പന്നങ്ങൾ, തിരഞ്ഞെടുത്ത ബ്രാൻഡ് അവശ്യ ഉത്പന്നങ്ങൾ എന്നിവക്ക് വിലക്കുറവും ഓഫറുകളും നൽകും.

Previous Post Next Post