കണ്ണൂർ : കാള്‍ടെക്സ് ഓട്ടോ സ്റ്റാൻഡില്‍ പാർക്ക് ചെയ്യാവുന്ന ഓട്ടോകളുടെ എണ്ണം എട്ടാക്കി ചുരുക്കിയതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓട്ടോകളുടെ എണ്ണം നിജപ്പെടുത്തിയത്.വ്യാഴാഴ്ച്ച വൈകീട്ട് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇന്നലെ ഇന്നലെ കോർപ്പറേഷൻ ഓഫീസിലേക്ക് ഓട്ടോ തൊഴിലാളികള്‍ മാർച്ചും നടത്തി.
കാള്‍ടെക്സില്‍ വ്യാഴാഴ്ച ബോർഡ് സ്ഥാപിക്കാനെത്തിയ പൊലീസും ഓട്ടോ ഡ്രൈവർമാരുമായി ഏറെ നേരം തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്നലെ കോർപറേഷൻ ഓഫീസിലേക്ക് തൊഴിലാളികള്‍ മാർച്ച് നടത്തിയത്.