സിപിഐഎം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാടക നടൻ മരിച്ച നിലയിൽ. കണ്ണൂർ തെക്കുംമ്പാട് സ്വദേശി മധുസൂദനൻ (53) ആണ് മരിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ചു ഇന്ന് നടക്കുന്ന നാടകത്തിൽ നായനാരുടെ വേഷം ചെയ്യാൻ എത്തിയതായിരുന്നു. ഹോട്ടലിലെ മുറിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.