Zygo-Ad

കണ്ണൂരിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; കുഞ്ഞ് ഗുരുതരാവസ്ഥയിൽ


 കണ്ണൂരിൽ മെഡിക്കൽ ഷോപ്പിൽ നിന്നും മാറി നൽകിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഡോക്ടർ കുറിച്ച് നൽകിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അമിത ഡോസിൽ നൽകിയെന്നാണ് പരാതി. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുട്ടിയുടെ കരളിനാണ് രോഗം ബാധിച്ചിരിക്കുന്നത്.

Previous Post Next Post