കണ്ണൂർ: റൈറ്റേഴ്സ് ഫോറം കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ നോവലിസ്റ്റ് ശേഖർജിയുടെ അമ്പതാമത് പുസ്തകം പ്രകാശനം ചെയ്തു. മഹാത്മ മന്ദിരത്തിൽ കേരള ക്ഷേത്ര കലാ അക്കാദമി മുൻ ചെയർമാൻ ഡോ: കെ.എച്ച്.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ടി.പി.ആർ.നാഥ് അധ്യക്ഷത വഹിച്ചു.പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ശേഖർജിയെ ആദരിച്ചു. രാജൻ തീയറേത്ത് മംഗള പത്രം വായിച്ച് സമർപ്പിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സി. സുനിൽകുമാർ , റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശ്രീധരൻ കീഴറ ,ജമാൽ കണ്ണൂർ സിറ്റി,കെ.സി.ശശീന്ദ്രൻ ,ഷൈൻ കളത്തിൽ,കെ.ഹരീഷൻ, അശ്വതി പ്രഭാത്,കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സാഫല്യം (നോവൽ), നവജ്യോതി കരുണാകര ഗുരു (ലേഖനം),പൂങ്കാവനത്തിലെ പൂങ്കുയിൽ (നോവൽ), ഡോ:എൻ.കെ.ശശീന്ദ്രന്റെ കാവ്യോപാസന (പഠനം), ശേഖർജിയുടെ തെരഞ്ഞെടുത്ത കഥകൾ ഉൾപ്പടെ അമ്പതാമത് പുസ്തക പ്രകാശനമാണ് നടന്നത്.യഥാക്രമം ടി.പി. ആർ നാഥ് , ഇ.വി. സുഗതൻ ,ഡോ:എൻ കെ .ശശീന്ദ്രൻ , ഒ. അശോക് കുമാർ , മനോജ് കാട്ടാമ്പള്ളി എന്നിവർ പ്രകാശനം ചെയ്തു.