കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് ഫെബ്രുവരി 15ന് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ മെഗാ തൊഴിൽ മേള പ്രയുക്തി 2025 സംഘടിപ്പിക്കുന്നു.
രാവിലെ ഒൻപത് മുതൽ നടക്കുന്ന മേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്നും 500ൽ അധികം ഒഴിവുകളുമായി നാല്പതോളം പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും.
എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ docs.google.com/forms/d/e/1FAIpQLScBdFD-FyMTWlu27u_WKvd9-I5edkvvlHUhW0CVJgdKtKGdug/viewform ലിങ്ക് മുഖേന ഫെബ്രുവരി 14നകം പേര് രജിസ്റ്റർ ചെയ്യണം.
📞04972707610, 6282942066