കണ്ണൂർ ഗവ. ഐടിഐയുടെ സ്മാർട്ട് ക്ലാസ്റൂം, മിനി കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒക്ടോബർ 17 രാവിലെ 9.30ന് നിർവഹിക്കും. കണ്ണൂർ ഗവ. ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമായ സ്മാർട്ട് ക്ലാസ്റൂം, മിനി കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നത്. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.