നാറാത്ത്: പിണറായി പൊലീസ് ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു,എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രതാ കാമ്പയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് നടത്തുന്ന വാഹന ജാഥയുടെ പ്രചരണാർത്ഥം എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രതാ പദയാത്ര സംഘടിപ്പിച്ചു,
എസ് ഡി പി ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ കമ്പിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത പദയാത്ര കമ്പിൽ ടൗണിൽ നിന്ന് ആരംഭിച്ചു നാറാത്ത് സമാപിച്ചു, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ഇഖ്‌ബാൽ സാഹിബ് വിഷയാവതരണം നടത്തി സംസാരിച്ചു, പഞ്ചായത്ത് സെക്രട്ടറി സമീർ നാറാത്ത് വൈസ് പ്രസിഡന്റ് മഷൂദ് കണ്ണാടിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.