Zygo-Ad

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കുഴഞ്ഞ് വീണു മരിച്ചു

 


കണ്ണൂർ:  തടവുകാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ 10ാം ബ്ലോക്കിൽ കുഴഞ്ഞ്‌ വീണു മരിച്ചു. പാലക്കാട് വടക്കാഞ്ചേരി കാരപ്പൊറ്റ മട്ട് ഹൗസിൽ രതീഷ് (41) ആണ് ഇന്നലെ രാവിലെ 9 ന് സെല്ലിൽ കുഴഞ്ഞു വീണ് മരിച്ചത്. ജയിൽ ഉദ്യോഗസ്ഥർ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

Previous Post Next Post