Zygo-Ad

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു.


  കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഏച്ചൂർ സ്വദേശി നിസാമുദ്ദീൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലിറ ങ്ങിയതായിരുന്നു. സുരക്ഷ പരിശോധകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി.

Previous Post Next Post