Zygo-Ad

യുവതിക്ക് വെട്ടേറ്റു :യുവാവിനെതിരെ കേസ്

 


പെരിങ്ങോം. ഭർതൃമതിയായയുവതിയെ കത്തി വാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്.വെള്ളോറയിലെ ഭർതൃമതിയായ28 കാരിയുടെ പരാതിയിലാണ് പ്രദേശത്തെ റനീഷിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. ഞായറാഴ്‌ച രാവിലെ 11 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടുപറമ്പിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കത്തി വാൾകൊണ്ട് പരാതിക്കാരിയുടെ വലത് കൈയുടെ തള്ളവിരലിന് വെട്ടി പരിക്കേൽപ്പിച്ചുവെന്നും പ്രതിക്ക് യുവതിയെ വിവാഹം ചെയ്‌ കൊടുക്കാത്ത വിരോധവും പ്രതിയുടെ വിവാഹം മുടക്കുന്നത് പരാതിക്കാരിയുമാണെന്ന് തെറ്റിദ്ധരിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽപറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post