കണ്ണൂർ : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ നൽകിയത് 57,712 പേർ.68,161 സീറ്റുകളാണ് ഒഴിവുള്ളത്. ഹയർ സെക്കൻഡറി വിഭാഗം അൺ എയ്ഡഡ് സ്കൂളുകളിൽ 42,760 സീറ്റൊഴിവുണ്ട്. ഇതിന് പുറമെ വിഎച്ച്എസ്ഇയിൽ 9,270 സീറ്റും ഒഴിവുണ്ട്.
സപ്ലിമെന്ററിയിലെ ആദ്യ അലോട്ട്മെന്റ് എട്ടിന് നടക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് എട്ടിനും ഒമ്പതിനും പ്രവേശനം നേടാം. ഹയർ സെക്കൻഡറിയിൽ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങിയ മുഖ്യ ഘട്ടത്തിൽ 3,24,085 പേരും വിഎച്ച്എസ്ഇയിൽ 19,137 പേരുമാണ് പ്രവേശനം നേടിയത്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും ആഗ്രഹിച്ച സീറ്റിൽ അലോട്ട്മെന്റ് ലഭിക്കാത്തത് 222 പേർക്കാണ്. ഇവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ് കിട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.