കണ്ണൂർ : സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട, യുപിഐ വഴി പണം നൽകാനാവും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
ഗൂഗിൾപേ, ഫോൺപേ പോലുള്ള യുപിഐ സംവിധാനങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് പണം സ്വീകരിക്കാം.സർക്കാർ ഓഫിസുകളിൽ ഇതിനായി ക്യു ആർ കോഡ് പ്രദർശിപ്പിക്കാം.