Zygo-Ad

അധ്യാപക ഒഴിവുകൾ.

കണ്ണൂർ : കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ സോഷ്യോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് 10.30-ന്. ഫോൺ: 9447479304, 7012495283

തോട്ടട എസ് എൻ ട്രസ്റ്റ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, ഹിസ്റ്ററി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒൻപതിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

ചുഴലി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിഭാഗം ജേണലിസം അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാലിന് 11-ന്.

ചെറുപുഴ പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ഡെയറി ഫാർമർ ഓൺട്രപ്രനേർ (യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം). അഭിമുഖം വ്യാഴാഴ്ച 10-ന്. ഫോൺ: 9947770958

സെയ്‌ൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ കണ്ണൂരിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്സ്‌, കൊമേഴ്സ്, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കും. ഉദ്യോഗാർഥികൾ നാലിനകം ഓഫീസുമായി ബന്ധപ്പെടുക.

Previous Post Next Post