Zygo-Ad

മാനസിക സംഘർഷം,പൊലീസ് ഓഫീസർമാർക്ക് വിശ്രമം അനുവദിക്കണം:കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കണ്ണൂർ:പൊലീസ് ഓഫീസർമാരുടെ മാനസിക സംഘർഷം കുറയ് ക്കാൻ മതിയായ ഡ്യൂട്ടി റെസ്റ്റ്, ഡേ ഓഫ്, അവധി എന്നിവ അനുവദിക്കാനും മാനസികോല്ലാസത്തിനായി ഓരോ സ്റ്റേഷനിലെയും ഉദ്യോഗസ്ഥർക്ക് ഘട്ടംഘട്ടമായി വിനോദയാത്ര സംഘടിപ്പിക്കാനും അനുമതി നൽകാൻ നടപടി സ്വീകരിക്കണ മെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. സിറ്റിപൊലീസ് കമീഷണർ അജിത്കുമാർ വിശിഷ്‌ടാതിഥിയായി.

ജില്ലാ പ്രസിഡൻ്റ് പി എ ബിനു മോഹൻ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ പി ബിജു അനുശോചന പ്രമേയവും കെപിഒഎ സംസ്ഥാന പ്രസിഡൻ്റ് ആർ പ്രശാന്ത്കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ രാജേഷ് പ്രവർത്തന റിപ്പോർട്ടും എൻ കെ പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി മഹേഷ് ഓഡിറ്റ് റിപ്പോർട്ടും എൻ പി കൃഷ്ണൻ പ്രമേയാവതരണവും നടത്തി. തലശേരി എഎസ്പി ഷഹൻഷ, കെപിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി രമേശൻ, കെപിഎ ജില്ലാ സെക്രട്ടറി സിനീഷ് വടവതി, പി വി രാജേഷ്, ടി പ്രജീഷ്, കെ വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗതസം ഘം ജനറൽ കൺവീനർ പി ബി ജു സ്വാഗതവും ജനറൽ കൺവീ നർ സി വിജേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post