കണ്ണൂർ: നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കാട് പൊതുവാച്ചേരി സ്വദേശി അബ്ദുൾ മുനീർ (31) ആണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ ആറിന് ചൊവ്വ കോപ്പറേറ്റീവ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ അഖിൽ ടി.കെ., പൊലീസ് ഉദ്യോഗസ്ഥരായ ബൈജു പി.വി., ലതീഷ് എം.എം., നിഷാന്ത് വി.കെ., രതീഷ് സി., ബാബു മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
