തളിപ്പറമ്പ്: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ തളിപ്പറമ്പ് സ്വദേശിയായ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് സ്വദേശി ബത്താലി മുസ്തഫ (35) യെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം.ടി. ജലജറാണി മൂന്ന് വർഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2025 ജനുവരി 3-ന് തളിപ്പറമ്പിലെ വീട്ടിൽ വെച്ച് 14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. എ.എസ്.ഐ. സജിഷ ഇരയുടെ മൊഴി രേഖപ്പെടുത്തുകയും സബ് ഇൻസ്പെക്ടർ ദിനേശൻ കൊതേരി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി. കേസിൽ 12 സാക്ഷികളെ വിസ്തരിച്ചു.
