കണ്ണൂർ: പ്രശസ്ത നടൻ മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഡിവൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ. മമ്മൂട്ടിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്ന് എം. വിജിൻ വ്യക്തമാക്കുകയായിരുന്നു.
വയനാട് ടൗൺഷിപ്പ് സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ സംസാരിച്ച് അവസാനിപ്പിച്ചതാണെന്നും, അദ്ദേഹത്തിന്റെ അനുഭവങ്ങളും മനുഷ്യത്വത്തിന്റെ മഹത്തരമായ ജീവിത വീക്ഷണങ്ങളും പങ്കുവെച്ചുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്നും എം.എൽ.എ. കുറിച്ചു. മമ്മൂട്ടിയോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
