മട്ടന്നൂർ: കനത്ത മഴയിലും കാറ്റിലും മട്ടന്നൂർ മേഖലയിൽ നാശം. തെങ്ങ് കടപുഴകി ചാവശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം ചുങ്കസ്ഥാനത്തെ സൈനബയുടെ വീട് ഭാഗികമായി തകർന്നു. തിങ്കളാഴ്ച പുലർച്ചെ 2.30-നാണ് സംഭവം. വീടിന് പിന്നിലുള്ള തെങ്ങാണ് കടപുഴകിയത്. വീടിന്റെ പിൻഭാഗത്തെ ഷെഡ് തകർന്നു വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അയ്യല്ലൂരിലെ കണ്ണോത്ത് രതീശന്റെ വീട്ടുമതിൽ തകർന്നു. 10 മീറ്ററോളം നീളത്തിലാണ് മതിൽ ഇടിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം.
കീഴല്ലൂർ പാലയോട് അഞ്ചാംമൈലിൽ വീട്ടുമതിലിടിഞ്ഞ് സമീപത്തെ വീടിന് മുകളിൽ വീണു. അഞ്ചാംമൈലിലെ പി.പി. രാജന്റെ മതിലാണ് ഇടിഞ്ഞ് സമീപത്തെ പി.കെ. രോഹിണിയുടെ വീടിന് മേൽ വീണത്. രോഹിണിയുടെ വീടിന്റെ അടുക്കളഭാഗത്താണ് കല്ലും മണ്ണും വീണത്. രാജന്റെ വീടും അപകടഭീഷണിയിലായി. കീഴല്ലൂർ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.