മട്ടന്നൂർ: മട്ടന്നൂർ-മണ്ണൂർ റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിടാൻ എടുത്ത കുഴികൾ അപകടഭീഷണി ഉയർത്തുന്നു. കുഴിയെടുത്തശേഷം റോഡ് പൂർവസ്ഥിതിലാക്കാതെ മണ്ണിട്ട് മൂടുകയായിരുന്നു.
മഴ കനത്തതോടെ മണ്ണ് ഒഴുകിപ്പോയി. റോഡ് ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലായി. അടുത്തിടെ മെക്കാഡം ടാർ ചെയ്ത റോഡാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചത്. റോഡ് ഉടൻ പൂർവസ്ഥിതിയിലാക്കി അപകടാവസ്ഥയ്ക്ക് പരിഹാരംകാണണമെന്ന് വാർഡ് കൗൺസിലർ പി. രാഘവൻ ആവശ്യപ്പെട്ടു.