Zygo-Ad

മണ്ണിടിച്ചിൽ ഭീഷണി: മാക്കൂട്ടം-ചുരം പാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം.

ഇരിട്ടി:മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാക്കൂട്ടം ചുരം റോഡിൽ 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ചു.
മടിക്കേരി ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിട്ടത്. മൾട്ടി ആക്‌സിൽ വിഭാഗം ഉൾപ്പെടെ പൊതു ഗതാഗത സംവിധാനങ്ങൾക്കും സ്‌കൂൾ വാഹനങ്ങളും നിരോധനം ഇല്ല. എന്നാൽ എല്ലാതരം തടി, മണൽ ലോഡ് വാഹനങ്ങൾക്കും നിരോധനം ഉണ്ട്.

നിയന്ത്രണ നിർദേശം മറികടന്ന് കേരളത്തിൽ നിന്ന് എത്തുന്ന വാഹനങ്ങൾ മാക്കൂട്ടം ഉൾപ്പെടെ അതിർത്തിയിലുള്ള ചെക്പോസ്റ്റുകളിൽ നിന്ന്‌ മടക്കും.
കുടക് ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയ പാത 275-ന്റെ അതിർത്തിയിൽ കുശാൽ നഗർ, സംപാജെ എന്നിവിടങ്ങളിലും 24 മണിക്കൂറും പരിശോധന ശക്തമാക്കാനും ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവിൽ നിർദേശം ഉണ്ട്.

Previous Post Next Post