Zygo-Ad

സത്സംഗം മാസികയുടെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ വൈശാഖ മഹോത്സവ സപ്ലിമെൻറ് പ്രകാശനം ചെയ്തു.

കൊട്ടിയൂർ: സത്സംഗം മാസികയുടെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ വൈശാഖ മഹോത്സവ സപ്ലിമെൻറ് കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെസി സോമൻ നമ്പ്യാർ പാരമ്പര്യ ട്രസ്റ്റി ചെയർമാൻ കെസി സുബ്രഹ്മണ്യൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

മനശാസ്ത്രം, സംസ്കാരം ,ദർശനം എന്നീ മേഖലകളിൽ സത്സംഗം ചെയ്യുന്ന സേവനം മഹനീയമാണെന്ന് ട്രസ്റ്റി ചെയർമാൻ കെസി സുബ്രഹ്മണ്യൻ നായർ അഭിപ്രായപ്പെട്ടു. സി രാധാകൃഷ്ണൻ ,പത്മകെ കെ, മുഹമ്മദ്,ആചാര്യ, രാജേഷ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ വിജ്ഞാനപ്രദമായ നിരവധി ലേഖനങ്ങൾ ഉൾപ്പെട്ട ഈ മാസിക അദ്ധാത്മിക രംഗത്ത് ഒരു മുതൽകൂട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ സി സോമൻ നമ്പ്യാർ,കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ ,ട്രസ്റ്റ് ബോർഡ് അംഗം രവീന്ദ്രൻപൊയിലൂർ കെ സി വേണുഗോപാൽ വി പി ജോമോൻ പത്മനാഭൻ, പി ജി രജനി എന്നിവർ പ്രസംഗിച്ചു.

Previous Post Next Post