Zygo-Ad

ശുചിത്വസന്ദേശയാത്ര ഇന്ന് പെരളശ്ശേരി മൂന്ന് പെരിയയിൽ.

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും നയിക്കുന്ന‌ ശുചിത്വ സന്ദേശ യാത്ര വെള്ളിയാഴ്ച രാവിലെ 10-ന് പെരളശ്ശേരി മൂന്ന് പെരിയയിൽ നിന്ന് തുടങ്ങും.

സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനാണ് യാത്ര സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് ആദ്യഘട്ട യാത്ര. 14 വരെ തുടരും.യാത്രയോടൊപ്പം വലിച്ചെറിയലിന് എതിരായ സ്റ്റിക്കർ പ്രചാരണവും നടത്തും.

Previous Post Next Post