കണ്ണൂർ തലശ്ശേരി ദേശീയപാതയിൽ അപകടം. തോട്ടട ഐടിഐക്ക് മുന്നിലാണ് രാവിലെ ഏഴരയോടെ തലശ്ശേരി ഭാഗത്ത് നിന്നും എത്തിയ ഫോർച്യൂണർ അപകടത്തിൽപ്പെട്ടത്. ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ റോഡിൽ നിന്നും തെന്നി സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റ്വ് തകർത്തു കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നാല് ഇലക്ട്രിക് പോസ്റ്റുകളും നശിച്ചിട്ടുണ്ട്