കണ്ണൂർ: എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിലെ റൂബി എന്ന പെരുമ്പാമ്പിന് ഇനി പത്തു കുഞ്ഞുങ്ങൾ. ഇക്കഴിഞ്ഞ ആറിനാണ് പത്തു കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്.
ഏപ്രിൽ എട്ടിനാണ് റൂബി മുട്ടകളിട്ടത്. അമ്പത്തിയെട്ടു ദിവസങ്ങൾ കൊണ്ടാണ് മുട്ടകൾ വിരിഞ്ഞത്. സാധാരണ പെരുന്പാമ്പുകൾ അടയിരുന്നാണ് മുട്ടകൾ വിരിയാക്കാറെങ്കിലും സ്നേക്ക് പാർക്കിൽ പ്രത്യേക സംവിധാനമൊരുക്കിയാണ് മുട്ടകൾ വിരിയിച്ചെടുത്തത്.
ഇപ്പോൾ വിരിഞ്ഞ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്ക് ശേഷം സന്ദർശകർക്ക് കാണാനാകുമെന്ന് സൂ ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു