വടകര : വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ അക്രമം. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു. നേരത്തെ മറ്റൊരു സിപിഎം പ്രവർത്തകയുടെ വീടിന് നേരെയും അക്രമം ഉണ്ടായിരുന്നു.