കേളകം: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയംകാപ്പിൽ ഇടിമിന്നലേറ്റ് വീടിന് വിള്ളൽ. കരിയംകാപ്പ് സ്വദേശി കല്ലു കുന്നേൽ രാജപ്പന്റെ വീടിനാണ് ഇടിമിന്നലേറ്റ് കേടുപാടുണ്ടായത്. വീട് താമസയോഗ്യമല്ലാത്ത രീതിയിൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. ഇന്നലെ വൈകിട്ടാണ് സംഭവം.
വാർഡ് മെമ്പർ ഷാൻറി സജി വീട് സന്ദർശിച്ചു.വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.
#tag:
Kannur