ഇരിട്ടി: പഴശ്ശി പദ്ധതി ജലാശയത്തിന്റെ ഭാഗമായ എടക്കാനം പുഴയിൽ യുവാവിനെ കാണാതായി. പാനൂർ പാത്തിപ്പാലം സ്വദേശി വിപിൻ (30) നെയാണ് കാണാതായത്. എടക്കാനം വ്യൂ പോയന്റിൽ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. പുഴയിൽ ഇറങ്ങി നീന്തുന്നതിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു . ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം സ്ഥലത്തെ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയശേഷം സ്ഥലം കാണാനായി എത്തിയതായിരുന്നു. ഇരിട്ടിയിൽ നിന്നും അഗ്നിശമനസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ തുടരും.