കണ്ണൂർ : ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പൊലിസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകിയത്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ്റ് സൂപ്രണ്ട് ഗ്രേഡ്‌ക ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്യാൻ ഉത്തരവിട്ടത്.ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ നടപടി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഒരു നീക്കവും നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സ്‌പീക്കർ വ്യക്തമാക്കിയിരുന്നു.