കണ്ണൂർ : എക്സിറ്റ് പോള്‍ പ്രവചനങ്ങളും, 400 സീറ്റ് നേടുമെന്ന ബിജെപിയുടെ പ്രചാരണവും എല്ലാം തകർത്തെറിഞ്ഞു രാജ്യം ഉറ്റുനോക്കിയ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇൻഡ്യാ മുന്നണിയുടെ വൻ മുന്നേറ്റം.
294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു. അതിനിടെ, കേരളത്തില്‍ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. തൃശൂർ മണ്ഡലത്തില്‍ നിന്നും നടൻ സുരേഷ് ഗോപി വിജയിച്ചു.
*