കണ്ണൂർ :ഉത്തരമലബാറിൻ്റെ സ്വന്തം മുത്തപ്പൻ ഇനി ബ്രിട്ടനിലും കെട്ടിയാടും. കോലധാരി മുണ്ടയാട് സ്വദേശിയായ ജയാനന്ദൻ പെരുവണ്ണാനും സംഘവും ഇതിനായി യുകെമുണ്ടയാട് സ്വദേശിയായ ജയാനന്ദൻ പെരുവണ്ണാനും സംഘവും ഇതിനായി യുകെയിലേക്ക് പറക്കും. കർമി സജിൽ മടയൻ, മുഖത്തെഴുത്ത് കലാകാരനും സഹായിയുമായ അക്ഷയ് പെരുവണ്ണാൻ, ചെണ്ടക്കാരായ വിനോദൻ പണിക്കർ, ഷനോജ് കണ്ണാടിപ്പറമ്പ് എന്നിവരടങ്ങിയ സംഘമാണ് 24 വരെ യുകെയിലെ വിവിധ സ്ഥലങ്ങളിൽ മുത്തപ്പൻ കെട്ടിയാടുന്നത്.
പതിറ്റാണ്ടുകളായി അനുഷ്ഠാന കലാരംഗത്ത് പ്രവർത്തിക്കുന്ന ജയാനന്തൻ പെരുവണ്ണാനും സംഘവും ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് തുടങ്ങി ഇന്ത്യയിലുടനീളം മുത്തപ്പന്റെ കോലമണിഞ്ഞിട്ടുണ്ട്. യുഎഇ, ബഹ്റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളിലും ഒന്നിൽ കൂടുതൽ തവണ മുത്തപ്പൻ വെള്ളാട്ടം കെട്ടിയിട്ടുണ്ട്. യൂറോപ്പിൽ ആദ്യമായാണ് കോലമണിയുന്നത്. യു കെ മുത്തപ്പൻ സേവാസമിതിയാണ് സംഘാടകർ. സതാംപ്ടൺ, സ്വിൻ്റൻ, മാഞ്ചസ്റ്റർ, യോവിൽ, സ്കോട്ലാൻഡ് എന്നിവിടങ്ങളിലാണ് കെട്ടിയാടുക.