Zygo-Ad

മലയോര മേഖലയിൽ യാത്രാപ്രശ്‌നം രൂക്ഷമായ സ്ഥലങ്ങളിൽ പുതിയ ബസ് റൂട്ടുകൾക്ക് അടിയന്തിരമായി സമയം അനുവദിക്കണം : ജില്ലാ വികസന സമിതി യോഗം

കണ്ണൂർ : മലയോര മേഖലയിൽ യാത്രാപ്രശ്‌നം രൂക്ഷമായ സ്ഥലങ്ങളിൽ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യ പ്രകാരം അനുവദിക്കുന്ന ബസ്റൂട്ടുകൾക്ക് അടിയന്തരമായി സമയം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. പുതുതായി നിരവ ധി റോഡുകൾ നിർമിച്ചെങ്കിലും പലയിടത്തും ബസ്‌റൂട്ട് ഇല്ല. പെർമിറ്റ് അനുവദിച്ച് മാസങ്ങളാ യിട്ടും ആർടിഒ ഓഫീസ് സമയം അനുവദിച്ചില്ലെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ്ക്കുര്യൻ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് പുതിയറൂട്ട് അനുവദിക്കുമ്പോൾ സമയം അനുവദിക്കുന്നതിന് ശുപാർശ സമർപ്പിക്കണമെന്ന് കലക്ടർ അരുൺ കെ വിജയൻ ആർടിഒ അധികൃതർക്ക് നിർദേശം നൽകി യത്.

ആറളംഫാമിലേക്ക് പുഴയിലൂടെ ആനകൾ കയറുന്നത് തട യാൻ വലതുകരയിൽ 250 മീറ്റർ നീളത്തിലും മൂന്നു മീറ്റർ ഉയര ത്തിലും സംരക്ഷണഭിത്തി നിർ മിക്കുന്നതിന് റിവർ മാനേജ്‌മെ ന്റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃ ത്തിയുടെ സാങ്കേതികാനുമതില ഭിച്ചതായി മേജർ ഇറിഗേഷൻ എക്സി. എൻജിനിയർ, ഡിഎഫ്ഒ എന്നിവർ അറിയിച്ചു. കണ്ണൂർ ഗവ. ഐടിഐയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടനിർമാണം ഉടൻ പൂർത്തിയാക്ക ണമെന്ന് മന്ത്രി രാമചന്ദ്രൻ കട ന്നപ്പള്ളി ആവശ്യപ്പെട്ടു.

താവം, പാപ്പിനിശേരി പാലങ്ങളിലെ കുഴിയടക്കാൻ അടിയ ന്തര നടപടി വേണമെന്ന് എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. പാലം നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പൊതു മരാമത്ത് പാലങ്ങൾ വിഭാഗം ഇവ ഏറ്റെടുക്കാത്തത് അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിന് തടസ്സമാകുന്നതായും അദ്ദേ ഹം പറഞ്ഞു. താൽക്കാലിക നടപടിയായി എത്രയും വേഗം ഈ പാലങ്ങളിലെ കുഴിയടക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തെ യോഗം ചുമതലപ്പെടു ത്തി.

പഴശ്ശി ജലസേചനപദ്ധതിയു ഭൂമിയിൽ മുണ്ടേരി പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ കൈയേറ്റമുള്ളതായി പരാതി പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദി വ്യ പറഞ്ഞു. എംപിമാരും എംഎ ൽഎമാരും ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിക്കുന്നത് കാലതാമസം ഒഴിവാക്കുന്നതിന് ഗുണകരമാകുമെന്നും പി പി ദിവ്യ പറ ഞ്ഞു. സണ്ണി ജോസഫ് എംഎ ൽഎ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, സബ് കലക്ടർ സന്ദീപ്‌കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post