2024-25 അധ്യയനവർഷത്തില്‍ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകള്‍, പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകള്‍ എന്നിവ ജൂലായ് ഒന്നിന് തുടങ്ങും.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ-ആറാം സെമസ്റ്റർ ബി.എ./ബി.കോം./ബി.ബി.എ./ബി.എ. അഫ്സല്‍ ഉല്‍-ഉലമ ബിരുദ (റഗുലർ/ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഏപ്രില്‍ 2024 പരീക്ഷാഫലം ജൂലായ് ഒന്നിന് ഉച്ചയ്ക്ക് 12 മുതല്‍ വെബ്സൈറ്റില്‍.
മാർക്ക്ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃപരിശോധന/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്കായുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ ജൂലായ് 11 വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകള്‍ വിതരണം ചെയ്യുന്ന തീയതി പിന്നീടറിയിക്കും.
ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2024 ഏപ്രിലില്‍ വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2021 അഡ്മിഷൻ) അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർഥികള്‍ക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് ജൂലായ് ഒന്നുമുതല്‍ അപേക്ഷിക്കാം.ഇംപ്രൂവ്മെന്റ്/പുനർമൂല്യ നിർണയ ഫലങ്ങള്‍ ഫൈനല്‍ ഗ്രേഡ് കാർഡില്‍ ചേർക്കാൻ ബാക്കിയുള്ളവർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പാടില്ല.അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി എ.ബി.സി.ഐ.ഡി. ഉണ്ടാക്കുകയും അവ അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തില്‍ ചേർക്കുകയും വേണം.