Zygo-Ad

മഴക്കാലത്തെ വാഹന ഉപയോഗത്തിൽ നിർദേശങ്ങളുമായി അഗ്നിരക്ഷാസേനയും ഗതാഗതവകുപ്പും സിവിൽ ഡിഫൻസും

കണ്ണൂർ: റോഡിൽ ചോരപൊടിയുന്നത്‌ തടയാൻ മഴക്കാലത്തെ വാഹന ഉപയോഗത്തിൽ നിർദേശങ്ങളുമായി അഗ്നിരക്ഷാസേനയും ഗതാഗതവകുപ്പും സിവിൽ ഡിഫൻസും. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് മഴക്കാലത്താണ്. അതിനാൽ, വാഹനയാത്രികർ ഏറെ ശ്രദ്ധിക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിർദേശം.

കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന ബോധവത്കരണ പരിപാടി അഗ്നിരക്ഷാസേന ജില്ലാമേധാവി എസ്.കെ. ബിജുമോൻ ഉദ്ഘാടനം ചെയ്തു. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മോട്ടോർവാഹനവകുപ്പ് ജോയിന്റ് ആർ.ടി.ഒ. റെജി കുര്യക്കോസ് മുഖ്യാതിഥിയായി.

‘മഴക്കാലമാണ് ഒരു ജീവൻപോലും പൊലിയരുത്’ എന്ന ലഘുലേഘ പ്രസ് ക്ലബ് സെക്രട്ടറി കെ. വിജേഷ് ഏറ്റുവാങ്ങി. കെ. നിയൂൺ, എ. കുഞ്ഞിക്കണ്ണൻ, സുഹനേഷ്, അനീഷ്‌കുമാർ, ജോയി, കെ. ഷൈമ എന്നിവർ സംസാരിച്ചു

Previous Post Next Post