കണ്ണൂര്‍ ജില്ലയില്‍ ഊര്‍പ്പഴച്ചിക്കാവ് റോഡില്‍ അടിപ്പാതയുടെ പണി ഏകദേശം പൂര്‍ത്തിയായി എങ്കിലും ജനങ്ങള്‍ ഇപ്പോഴും ദുരിതത്തില്‍.
പ്രദേശവാസികളുടെ ഏറെ നാളത്തെ സമരത്തിന് ഒടുവിലാണ് ഈ പ്രദേശത്ത് അടിപാത അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മഴപെയ്‌തു കഴിഞ്ഞാല്‍ ഈ പ്രദേശത്ത് കൂടി ഇപ്പോള്‍ നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്‌ഥയാണ്.
പ്രദേശത്തുള്ള ഡ്രൈനേജിന്റെ പണി കൃത്യമായ രീതിയില്‍ അല്ല എന്നുള്ള ആക്ഷേപവും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ചെറുമഴക്കുപോലും ഇപ്പോള്‍ പ്രദേശം മുങ്ങുന്ന അവസ്‌ഥയാണ്.
നടാലിനെ കാടാച്ചിറയുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഊര്‍പ്പഴച്ചി കാവ് റോഡ്. ഈ പ്രദേശത്ത് കാടാച്ചിറ സ്‌കൂള്‍, ഊര്‍പ്പഴച്ചിക്കാവ്, എസിസി സിമെന്റ് ഫാക്‌ടറി, മൈദ ഫാക്‌ടറി തുടങ്ങി ഒട്ടനവധി അവശ്യ സ്‌ഥാപനങ്ങലും ആരാധനാലയവും ഉണ്ട്. മാത്രമല്ല ബസ് റൂട്ട് ഉള്ള വഴി കൂടിയാണിത്. അടിപ്പാതയുടെ പണി ഏകദേശം പൂര്‍ത്തിയായെങ്കിലും ബസ്സിന് കടന്നുപോകാനുള്ള വീതി ഈ വഴിക്ക് ഇപ്പോള്‍ ഇല്ല. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്ക് ആകെയുള്ള ആശ്വാസമായിരുന്ന ബസ് റൂട്ടും ഇപ്പോള്‍ അങ്കലാപ്പില്‍ ആയിരിക്കുന്ന അവസ്‌ഥയിലാണ്.
ഈ അടിപ്പാതക്ക് വേണ്ടി സമരം ചെയ്യുന്ന വേളയിൽ തന്നെ നാട്ടുകാർ നിലവിലുള്ള ഹൈവേയിൽ കൂടി കടന്നു പോകുന്ന വാഹനങ്ങൾക്ക് പുതിയ ഹൈവേയുടെ കിഴക്ക് ഭാഗത്ത് ബസ്സുകൾ എങ്ങനെ പ്രവേശിക്കും എന്ന ചോദ്യം സമര സമിതി അധികാരികൾക്ക് മുന്നിൽ ഉണ്ണയിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി അന്നും അധികാരികൾ തഞ്ഞിരുന്നില്ല. ഇപ്പൊൾ ബസുകൾ ഉൾപ്പെടെ ഉള്ള വലിയ വാഹനങ്ങൾക്ക് തലശ്ശേരി പോകണമെങ്കിൽ റെയിൽവേ ഗേറ്റ് കടന്നു 7 കിലോമീറ്റർ ദൂരം ചാല വഴി താണ്ടണം. അധികാരികളുടെ നിസ്സംഗതയും പിടിവാശിയും ആണ് ഈ സ്ഥിതി വിശേഷം ഉണ്ടാക്കി എടുത്തത്
ഏറെ കാലത്തെ സമരത്തില്‍ ഒടുവില്‍ കിട്ടിയ അടിപ്പാത കാരണം ഇപ്പോള്‍ നാട്ടുകാര്‍ക്ക് നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്‌ഥയാണ്. ആറുവരിപ്പാതയുടെ പണി ഈ പ്രദേശത്ത് വളരെ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ചളി കാരണം നിരവധി ആളുകള്‍ നടന്നു പോകുമ്ബോള്‍ വീണു പരിക്ക് പറ്റുന്നതും ഊര്‍പ്പഴച്ചിക്കാവ് പ്രദേശത്ത് സ്‌ഥിരം കാഴ്‌ചയായി മാറുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അടിപ്പാത ജനങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടിലാവുന്ന സാഹചര്യമാണ് ഇപ്പോള്‍.
#tag:
Kannur