Zygo-Ad

പ്ലസ് വൺ രണ്ടാം അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽ.

കണ്ണൂർ : ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ രണ്ടാമത്തെ അലോട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.
അലോട്മെൻ്റ് പ്രകാരമുള്ള പ്രവേശനം 2024 ജൂൺ 12-ന് രാവിലെ 10 മണി മുതൽ ജൂൺ 13 വൈകിട്ട് 5 മണി വരെ നടക്കും.

അലോട്മെൻ്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ hscap.kerala.gov.in Candidate Login-SWS Second Allot Results ലിങ്കിലൂടെ ലഭിക്കും.അലോട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്മെൻ്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്മെൻ്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിന് ഒപ്പം പ്രവേശനത്തിന് ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

Previous Post Next Post