മയ്യിൽ: കാറ്റിലും മഴയിലും മതിലിടിഞ്ഞു വീണ് മയ്യിലും പരിസരങ്ങളിലും വ്യാപക നാശം. മയ്യിൽ വള്ളിയോട്ടെ പഴയ വില്ലേജ് ഓഫീസിനു സമീപത്തെ കെ.എസ്.ഇ.ബി. ജീവനക്കാരൻ എം.വി. ബിജുവിന്റെ നിർമാണത്തിലുള്ള വീടിന്റെ മതിൽ തകർന്നു വീണ് വീടിന് കേട്പാട് ഉണ്ടായി. പുതുതായി ചെങ്കല്ലിൽ രണ്ട് മീറ്റർ ഉയരത്തിൽ നിർമിച്ച മതിലാണ് തകർന്നത്. ഇരുവാപ്പുഴ നമ്പ്രത്തെ ചീരാച്ചേരിയിൽ ഐക്കാൽ പത്മിനിയുടെ വീടിന്റെ മതിൽ തകർന്ന് കിണറിൽ വീണു. കിണർ പൂർണ്ണമായും ഉപയോഗശൂന്യമായ നിലയിലാണുള്ളത്. വീട് അപകടഭീഷണിയാലാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. തായംപൊയിലിലെ പി.വി. ബാലരവിയുടെ വീടിൻ്റെ മുൻഭാഗം രണ്ടര മീറ്റർ ഉയരത്തിൽ നിർമിച്ച കൂറ്റൻ മതിൽ റോഡിലേക്ക് തകർന്നു വീണു. ചെളിയും മണ്ണും റോഡിലേക്ക്
പതിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
#tag:
Kannur