കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് IRPC യും ടെംപിൾ കോർഡിനേഷൻ കമ്മറ്റിയും സംയുക്തമായി ക്ഷേത്ര പരിസരത്ത് നടത്തുന്ന മെഡിക്കൽ ഹെൽപ് ഡസ്കിൻ്റെയും അന്നദാന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം പി ജയരാജൻ നിർവ്വഹിച്ചു. ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ചന്ദ്രശേഖരൻ, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏറിയ ചെയർമാൻ ടി.കെ. സുധി, കൊട്ടിയൂർ ദേവസ്വം ബോർഡംഗം പ്രശാന്ത്, കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഗോകുൽ എന്നിവർ സംസാരിച്ചു..
ക്ഷേത്ര പരിസരത്തുള്ള അന്നദാനം ശനിയാഴ്ച മുതൽ ആരംഭിക്കും. ചിറ്റാരിപ്പറമ്പ് പൂവ്വത്തിൻ കീഴിലും അന്നദാനം ആരംഭിച്ചു. കോളയാട് ശനിയാഴ്ച ആരംഭിക്കും.
തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോ:ജാബിറിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഹെൽപ് ഡസ്കിൽ പ്രവർത്തിക്കുന്നത്.