കണ്ണൂർ : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായും പിന്നീട് അതിതീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിച്ചു. അതിതീവ്ര ന്യൂനമർദ്ദം ഇന്ന് റിമൽ ചുഴലിക്കാറ്റ് ആയി മാറും. റിമൽ എന്ന പേര് നിർദ്ദേശിച്ചത് ഒമാൻ ആണ്. ഈ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റ് അല്ലങ്കിൽ അതി തീവ്ര ചുഴലിക്കാറ്റ് വരെ ആയേക്കാം. ചുഴലിക്കാറ്റിന്റെ വേഗത 200km വരെ ആയേക്കാം. മെയ് 26 ന് രാത്രിയോടെ ബംഗ്ലാദേശ്,പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.