Zygo-Ad

ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക്കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ.

കണ്ണൂർ : ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്. കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലായി റാസ് അൽ ഖൈമയിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും.

അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് പുതുതായി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ആഴ്ചയിൽ ആറ് ദിവസമുണ്ടായിരുന്ന സർവീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകുമെന്നും പുതുക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നു. ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസും വർധിപ്പിച്ചു.

അതേസമയം, കണ്ണൂരിൽനിന്ന് കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിച്ചേർത്തു. അതേസമയം, ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ. ആഭ്യന്തര യാത്രയില്‍ ഇക്കോണമി ക്ലാസിലെ യാത്രയ്‌ക്ക് സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ചു. നേരത്തെ 25 കിലോ ആയിരുന്ന ഭാരപരിധി കഴിഞ്ഞ വർഷം 20 ആക്കി കുറച്ചിരുന്നു. മേയ് രണ്ടുമുതൽ ഇത് നിലവിൽ വന്നു. അധികം ബഗേജുകൾ​ കൊണ്ടുപോകാൻ ഇനി കൂടുതൽ പണം നല്‍കേണ്ടി വരും.

Previous Post Next Post