കണ്ണൂർ: കേരള പ്രവാസി ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും പ്രവാസി ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റായിരിക്കേ അന്തരിച്ച എം കെ മൊയ്തു ഹാജി അനുസ്മരണവും ഇന്ന്(ബ്രുധൻ) കണ്ണൂരിൽ നടക്കും. ബാഫഖി സൗധത്തിൽ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സംഗമം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി മൊയ്തു ഹാജി അനുസ്മരണ പ്രഭാഷണം നടത്തും. സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി ജൂൺ രണ്ടാം വാരം വിവിധ മണ്ഡലങ്ങളിൽ പ്രവാസി ഡ്രൈവ് നടത്തുന്നതിനും ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി പി വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. യു പി അബ്ദുറഹ്മാൻ, കെ സി കുഞ്ഞബ്ദുല്ല ഹാജി, പി എം മുഹമ്മദ് കുഞ്ഞി ഹാജി,എം വി നജീബ്, ഖാദർ മുണ്ടേരി,നാസർ കേളോത്ത്, കെ പി ഇസ്മായിൽ ഹാജി,മുനവ്വർ അഹമ്മദ്,എം മൊയ്തീൻ ഹാജി, അഹമ്മദ് പോത്താംകണ്ടം. സംബന്ധിച്ചു.