Zygo-Ad

പയ്യാമ്പലം ശ്മശാനം പ്രവർത്തന സമയം പുനക്രമീകരിച്ചു.

കണ്ണൂർ: ഉഷ്ണതരംഗ സാധ്യത റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂർ കോർപ്പറേഷൻ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹ സമയക്രമം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെക്ക് രാവിലെ 9 മണി മുതൽ 11 മണി വരെയും ഉച്ചക്ക് 3 മണി മുതൽ വൈകുന്നേരം 5 മണി വരെയുമായി പുനക്രമീകരിച്ചു. വേനൽ ചൂടും ചിതയിൽ നിന്നുള്ള ചൂടും അസഹ്യമായതിനാൽ ജീവനക്കാർക്ക് ക്ഷീണം സംഭവിക്കുന്നതിന് കാരണമാവുന്നുണ്ട്. ആയതിനാൽ പുതിയ സമയക്രമവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അഭ്യർത്ഥിച്ചു.

Previous Post Next Post