കണ്ണൂർ : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കാനിരിക്കെ പണിമുടക്കില്‍ ഉറച്ച് ഡ്രൈഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് സമിതി.ടെസ്റ്റ് നടത്തിപ്പ് കേന്ദ്രങ്ങളില്‍ ഇന്നും പ്രതിഷേധിക്കുമെന്ന് ഡ്രൈവിംഗ് സ്കൂള്‍ തൊഴിലാളികള്‍ അറിയിച്ചു.
അതേസമയം, പരിഷ്കരണത്തില്‍ ഇളവ് വരുത്തിയതിനെതുടർന്ന് സിഐടിയു പണിമുടക്കില്‍ നിന്ന് താല്‍ക്കാലികമായി മാറിയെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇളവ് നിർദ്ദേശം ഔദ്യോഗികമായി ലഭിക്കാത്തതിനാല്‍ ഇളവുകള്‍ക്ക് മുമ്പുള്ള നിർദ്ദേശപ്രകാരം ടെസ്റ്റ് നടത്താനാണ് നിലവിലെ തീരുമാനമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആവശ്യമെങ്കില്‍ പോലീസ് സുരക്ഷ തേടാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.