Zygo-Ad

കടമ്പൂർ പഞ്ചായത്ത് ദുരന്ത നിവാരണ സമിതി നോക്ക് കുത്തി :കണ്ണാടിച്ചാലിൽ അപകടം പതിയിരിക്കുന്നു

കാടാച്ചിറ: അന്തർ സംസ്ഥാന പാതയായ കണ്ണൂർ കൂത്ത്പറമ്പ് റോഡിൽ കണ്ണാടിച്ചാലിൽ
മണ്ണ് ഒലിച്ച് വന്ന് വാഹനങ്ങൾക്ക് ഭീഷണിയായിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിട്ടിരിക്കുന്നു.
കൊട്ടിയൂർ ഉത്സവത്തിന് നിരവധി വാഹനങ്ങൾ ദൂരദേശങ്ങളിൽ നിന്ന് അടക്കം കടന്ന് പോവുകയാണ് കണ്ണൂരിൽ നിന്ന് വരുമ്പോൾ റോഡിൻ്റെ ഇടത് ഭാഗം പകുതിയോളം വരുന്ന ഭാഗങ്ങൾ ചെളി നിറഞ്ഞ് തെന്നി പോവുകയാണ്. ഇത് അപകടം വിളിച്ചു വരുത്തുകയാണ് .
കാലവർഷം ആരംഭിച്ചിട്ടും മുന്നൊരുക്ക പ്രവർത്തനങ്ങൾ ചെയ്തില്ല എന്ന് മാത്രമല്ല സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള മണ്ണ് റോഡിലേക്ക് വരുന്നത് തടയാനായി പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായ ദുരന്ത നിവാരണ സമതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ കാര്യത്തിൽ ഉത്തരവാദപ്പെട്ടവരുടെ പേരിൽ അടിയന്തര നടപടികൾ സ്വീകരിച്ച് വളരെ വേഗത്തിൽ പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ പ്രത്യക്ഷസമരപരിപാടിയും മായി മുന്നോട്ട് പോകുമെന്ന് CPI(M) കടമ്പൂർ ലോക്കൽ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.

Previous Post Next Post