ചൊവ്വ : നാഷണൽ ഹൈവേ അതോറിറ്റിയുടെ ഹൈവേ വികസന പ്രവൃത്തി നടക്കുന്ന തങ്കേക്കുന്നു ഭാഗത്തു മുണ്ടയാട് സബ്‌സ്റ്റേഷനിൽ നിന്ന് തോട്ടട സബ്‌സ്റ്റേഷനിലേക്ക് കടന്നുപോകുന്ന ലൈനിന്റെ സമീപമുള്ള വീടുകളുടെ ഭൂമിയിൽ വിള്ളൽ ഉണ്ടായി അപകടവസ്ഥയിൽ ആയതിനാൽ തോട്ടട സബ്‌സ്റ്റേഷൻ ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. മറ്റ് സബ്‌സ്റ്റേഷനിൽ നിന്നുള്ള ലൈനുകൾ ഉപയോഗിച്ച് വൈദ്യുതബന്ധം പുനസ്ഥാപിക്കാൻ ശ്രെമിച്ചെങ്കിലും സാധിച്ചിട്ടില്ല, വൈദ്യുത വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നതായും ഉപഭോക്താക്കൾ സഹകരിക്കണമെന്നും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.