Zygo-Ad

ജില്ലയിൽ റസ്ക്യൂ ഗാർഡുമാരെ നിയമിക്കും

കണ്ണൂർ :ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജൂൺ ഒമ്പതു മുതൽ ജൂലൈ 31വരെയുള്ള ദിവസങ്ങളിൽ കടൽരക്ഷാ പ്രവർത്തനത്തിന് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷകർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യ ത്തൊഴിലാളികളും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽനിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരുമാകണം. കടൽരക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിന് പകൽ 11ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2732487, 9496007039.

Previous Post Next Post